ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ്

New Update

publive-image

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ്.ഡൽഹി ആസ്ഥാനമായുള്ള ഐ ക്യാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ഡിസംബർ 20 ന് ദ്വാരക വെൽക്കം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Advertisment

ആലപ്പുഴ ജില്ലയിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്ധ്യക്ഷ്യൻ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ എന്നീ ചുമതലകളും വഹിക്കുന്നു.

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് എന്നിവയില്‍ ഇടം ലഭിച്ചിട്ടുള്ള ഡോ.ജോൺസൺ വി.ഇടിക്കുള മികച്ച സംഘാടകൻ കൂടിയാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്,കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ്റെ ഹ്യുമാനിറ്റേറിയൻ അവാർഡ് , പലസ്ഥീൻ എരാദാ യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിയൻ ഫെലോഷിപ്പ്, മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ്റെ മദർ തെരേസ ഗ്ലോബൽ പീസ് അവാർഡ്, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ്റെ സമാജ് സേവാ രത്ന , ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

Advertisment