പര്‍പ്പിള്‍ അവരുടെ മേക്കപ്പ് മേഖല ശക്തിപ്പെടുത്തുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മേക്കപ്പ് ബ്രാൻഡായ ഫേസസ് കാനഡ ഏറ്റെടുക്കുന്നു

New Update

publive-image

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ബ്യൂട്ടി ഡെസ്റ്റിനേഷനുകളിലൊന്നായ പര്‍പ്പിള്‍ ഡോട്ട് കോം ലോകപ്രശസ്തമായ കോസ്മെറ്റിക്സ്, സ്കിൻകെയർ ബ്രാൻഡായ ഫേസസ് കാനഡ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

Advertisment

ഗുഡ് വൈബ്‌സ്, കാർമേസി, നൈബെ എന്നിവയുൾപ്പെടെ ഉടമസ്ഥതയിലുള്ളതും ഏറ്റെടുത്തതുമായ ബ്യൂട്ടി ബ്രാൻഡുകളുടെ കൂട്ടത്തിലേയ്ക്ക് ഈ ബ്രാൻഡും പര്‍പ്പിള്‍ ചേർക്കുന്നു.

40 വർഷത്തെ വിശിഷ്ടമായ കനേഡിയൻ പാരമ്പര്യമുള്ള ഫേസസ് കാനഡയുടെ ഉൽപ്പന്നങ്ങൾ ഏഷ്യൻ, യൂറോപ്യൻ, നോർത്ത് അമേരിക്കൻ എന്നീ മാർക്കറ്റുകളിലുടനീളം ലഭ്യമാണ് മാത്രമല്ല ഗുണനിലവാരത്തിൽ ആഗോള തലത്തിൽ അംഗീകാരം ലഭിക്കുന്നു. ഇത് ഏറ്റെടുക്കുന്നതോടെ ഒരു സുപീരിയർ ഇന്റർനാഷണൽ മേക്കപ്പ് പോർട്ട്‌ഫോളിയോയിലൂടെ പര്‍പ്പിള്‍ അതിന്റെ ഉപഭോക്തൃ ഓഫറിംഗുകൾ വിപുലീകരിക്കും.

Advertisment