ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന് തുടക്കമായി...

New Update

publive-image

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതായി ഇന്ത്യയുടെ കോവിഡ്-19 വാക്സിന്‍ ടാസ്ക് ഫോഴ്സ് എന്‍ടിഎജിഐ (Covid-19 vaccine task force NTAGI) ചെയർമാൻ ഡോ. എന്‍.കെ അറോറ അറിയിക്കുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ.

Advertisment

സൂക്ഷിക്കണം, നമ്മൾ വളരെ കരുതലും ജാഗരൂകതയുമുള്ളവരായിരിക്കണം. കഴിഞ്ഞ 24 മണിക്കൂറിനു ള്ളിൽ 31,680 പേരാണ് രാജ്യമൊട്ടാകെ രോഗബാധിതരായത്. ഇതിൽ ഒമിക്രോൺ ബാധിതർ 1945 പേരാണ്. മഹർഷ്‌ട്രയിൽ മാത്രം 12,160 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മുംബൈ നഗരത്തിലെ കേസുകളുടെ എണ്ണം 8,082 ആണ്.

publive-image

മഹാരഷ്ട്ര, ഡൽഹി, മദ്ധ്യപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നതിനാൽ പല സ്ഥലങ്ങളിലും പ്രാദേശിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു. സ്‌കൂളുകൾ, കോളേജുകൾ,പാർക്കുകൾ ഒക്കെ അടച്ചിടാൻ പല സംസ്ഥാനങ്ങളും നിര്ബന്ധിതമായിരിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം കേരളത്തിലും തമിഴ്‌നാട്ടിലും കേസുകൾ വർദ്ധിക്കുകയാണ്.

publive-image

രാജ്യത്ത് ഇതുവരെ 146.71 കോടി ഡോസ് വാക്സിൻ നല്കപ്പെട്ടതിൽ 85.43 കോടി ആദ്യ ഡോസും 61.28 കോടി രണ്ടാമത്തെ ഡോസുമാണ്. കോവിഡ് അതിരൂക്ഷമാകാതിരിക്കുന്നതിനുള്ള മുഖ്യ കാരണം വാക്സിനേഷനാണ്. ഒരു ഫ്ലൂ വരുന്നതുപോലെയായാണ് ഇപ്പോഴത്തെ ലക്ഷണങ്ങൾ. മരണനിരക്കും കുറവാണ്.

publive-image

മഹാരാഷ്ട്രയിൽ ജനുവരി ഒന്നിന് 9170 ആളുകൾക്കാണ് കോവിഡ് പിടിപെട്ടതെങ്കിൽ 3 ന് ഇന്നലെ അത് 12160 വരെ എത്തിയിരിക്കുന്നു. ബംഗാളിൽ 1 ന് 4512 ആയിരുന്നു രോഗബാധിതർ. ഇന്നലെത്തെ കണക്ക് 6078 ആണ്. ഡൽഹിയിൽ 1 ന് 2716 പേർക്കാണ് രോഗം ബാധിച്ചത് എന്നാൽ ഇന്നലെ അത് ഇരട്ടിയോളമായി 4099.

ഇന്ന് ഡൽഹിയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തരയോഗം നടക്കുകയാണ്. പുതിയ ബൂസ്റ്റർ വാക്സിന്റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisment