ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു !

New Update

publive-image

ഒമിക്രോൺ വകഭേദം മൂലം രാജസ്ഥാനിലെ ഉദയ്പ്പൂരിൽ ഒരു വൃദ്ധൻ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമ ന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഇത് ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മൂലമുള്ള മരണമാണ്. മരിച്ച വ്യക്തി പ്രമേഹമുൾപ്പെടെ ഗുരുതര രോഗങ്ങൾ ബാധിച്ച വ്യക്തിയായിരുന്നു.

Advertisment

ലോകമൊട്ടാകെ ഒമിക്രോൺ മൂലം ഇതുവരെ 108 പേർ മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ 8 ദിവസം കൊണ്ട് കോവിഡ് ബാധിതർ 6 ഇരട്ടിയോളമാണ് വർദ്ധിച്ചിരിക്കുന്നത്.ഇന്നലെ രാജ്യമൊട്ടാകെ 580000 ത്തിലധികം പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് മൂന്നാം കോവിഡ് തരംഗത്തിനുപിന്നിൽ ഒമിക്രോൺ വകഭേദം തന്നെയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിൽ ഇപ്പോൾ പകരുന്നതിലേറെയും ഒമിക്രോൺ വകഭേദമാണ്.

Advertisment