അമ്മയുടെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബംഗളൂരു: അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മകന്‍ വിവാഹിതനാണ്. ബുധനാഴ്ച ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍ പോയ മകന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയില്‍ എത്തുകയായിരുന്നു.

മകന്‍റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുത്തപ്പോള്‍ വായില്‍ തുണി തിരുകി. തുടര്‍ന്നു ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലര്‍ച്ചെയും അക്രമം ആവര്‍ത്തിച്ചെന്ന് പൊലീസ് പറഞ്ഞു.അവശയായ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Advertisment