/sathyam/media/post_attachments/He4FlOV8v7k2Fr05QzGm.jpg)
മദ്യനയം മൊത്തത്തിൽ ഉടച്ചുവാർത്ത് മധ്യപ്രദേശ് സർക്കാർ ! സംസ്ഥാനത്ത് മദ്യത്തിന് 20 % വിലകുറച്ചു. മദ്യശാലകൾ, ബീവറേജുകൾ എന്നിവ തുടങ്ങാനുള്ള നടപടി ക്രമങ്ങൾ ഉദാരമാക്കി, ഇനിമുതൽ വിമാനത്താവളങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും വിദേശമദ്യവും വൈനും ലഭ്യമാകും.
മദ്ധ്യപ്രദേശിലെ ശിവരാജ്‌സിംഗ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ തങ്ങളുടെ 2022 -23 ലെ പുതിയ മദ്യനയം (MP New Excise Policy)) പ്രഖ്യാപിച്ചിരിക്കുന്നു. 2022 ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യ ത്തിൽ വരുക.
പുതിയ മദ്യനയപ്രകാരം 2022 ഏപ്രിൽ ഒന്നുമുതൽ വിദേശമദ്യങ്ങളും നാടൻ മദ്യവും അതിലെ എംആര്‍പിയുടെ 20 % വിലക്കുറവിൽ ലഭ്യമാകും.
ഒരു കോടി രൂപ വാർഷികവരുമാനമുള്ള വ്യക്തികൾക്കും കുടുംബത്തിനും 50,000 രൂപ വാർഷിക ഫീസിൽ ഹോം ബാര്‍ ലൈസന്‍സ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഹോം ബാറുകൾക്ക് സർക്കാർ നിർദ്ദേശപ്രകാരമാകും സ്ഥലസജ്ജീകരണങ്ങൽ ഒരുക്കേണ്ടത്.
/sathyam/media/post_attachments/qrVfpiDON5J3s3mPiWah.jpg)
ജില്ലകൾ കേന്ദ്രീകരിച്ച് മദ്യശാലകൾ ചെറുസമൂഹങ്ങൾക്കും വ്യക്തികൾക്കും നൽകപ്പെടുന്നതാണ്. എല്ലാ മദ്യശാലകളും തമ്മിൽ പരസ്പ്പര കോർഡിനേഷൻ സ്ഥാപിതമാകും. സംസ്ഥാനത്തെ മുന്തിരി കർഷകർ ഉൽപ്പാദിപ്പിക്കുന്ന വൈനിന് ഇനിമുതൽ ഡ്യൂട്ടി ഉണ്ടാകില്ല.
നടൻ മദ്യശാലകൾ അനുവദിക്കുന്നതിനായി ജില്ലാ കളക്ടർമാർ അതാതു ജില്ലകളിലുള്ള വ്യക്തികളെ ടെണ്ടർവഴി തിരഞ്ഞെടുക്കുന്നതാണ്. വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് അത്തരം കേന്ദ്രങ്ങളിലും ടൂറിസം ബോർഡിനും ഇളവുകളോടെ വേഗത്തിൽ മദ്യ ലൈസൻസുകൾ ലഭ്യമാക്കും.
സംസ്ഥാനത്തെ എല്ലാ എയർ പോർട്ടുകളിലും ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയർ, ജബൽപൂർ മുതലായ നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും മദ്യവിതരണത്തിനുള്ള കൗണ്ടറുകൾ തുടങ്ങാൻ ലൈസൻസ് നൽകപ്പെടും. ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ ഇൻഡോർ,ഭോപ്പാൽ എന്നിവിടങ്ങളിൽ മൈക്രോ ബ്രുവരറികൾ (മദ്യനിർമ്മാണശാല) തുടങ്ങും.
വളരെ പ്രസിദ്ധവും വീര്യമുള്ളതുമായ 'മഹുവ' മരത്തിന്റെ പൂക്കളിൽനിന്നുൽപ്പാദിപ്പിക്കുന്ന മദ്യം വ്യാപകമായി നിർമ്മിക്കാനും വിൽക്കാനുമുള്ള പൈലറ്റ് പ്രോജെക്റ്റിനും സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു.
ഉദാരമായ ഈ മദ്യനയം മൂലം മദ്യവിൽപ്പന കുതിച്ചുയരുകയും സർക്കാരിന്റെ റവന്യൂ വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതുകൂടാതെ ഗ്രാമീണമേഖലകളിൽ വരെ വർദ്ധിച്ചുവരുന്ന വ്യാജമദ്യം, ചരസ് - കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ വ്യാപനം ഇല്ലാതാക്കാനും പുതിയ മദ്യനയം വഴി സാദ്ധ്യമാകുമെന്നാണ് സർക്കാർ കരുതുന്നത്.
അനധികൃത മദ്യനിർമ്മാതാക്കൾക്കും വിതരണക്കാർക്കും വധശിക്ഷ നടപ്പാക്കുന്ന നിയമം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us