/sathyam/media/post_attachments/smgxOtr3suvNSRWRqqU0.jpeg)
സലേഷ്യൻ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂർ പ്രൊവിൻസിന്റെയും കെ സി ബി സി യൂത്ത് കമ്മീഷന്റെയും ബോസ്കോ യൂത്ത് സർവീസസ് കൊച്ചിയുടെയും (ഐ വൈ ഡി സി )നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 30 ദിന ഓൺലൈൻ യുവജന പരിശീലന ശിൽപ ശാലയാണ് സ്‌കിൽത്തൻ (skilthon) 2022. ജനുവരി 31നു സ്‌കിൽത്തൻ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ ആറു ആഴ്ചകളിലായി 30 ക്ലാസുകൾ വൈകുന്നേരം 6 മണിക്ക് salesianprovinceofbangalore https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.
യൂത്ത് ആൻഡ് മീഡിയ (Youth and Media), യൂത്ത് ആൻഡ് ഫാമിലി (Youth and Family), യൂത്ത് ആൻഡ് പേഴ്സണാലിറ്റി (Youth and Personality), യൂത്ത് ആൻഡ് കരിയർ (Youth and Career), യൂത്ത് ആൻഡ് അഡിക്ഷൻസ് (Youth and Addictions), സോഫ്റ്റ് സ്‌കിൽസ് (Soft Skills) തുടങ്ങി 30 വിഷയങ്ങൾ പ്രഗത്ഭർ കൈകാര്യം ചെയ്യുന്നു. 30 ദിന ക്ലാസ്സുകളുടെ അവസാനം ഒരു ഇവാലുയേഷൻ ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവർക്കും https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured youtube ചാനൽ സബ്സ്ക്രൈബ് ചെയ്തവർക്കും ഇവാലുയേഷനിൽ പങ്കെടുക്കാൻ സാധിക്കും.
ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഒന്നാം സമ്മാനം -10000/- രൂപ, രണ്ടാം സമ്മാനം -7000/- രൂപ, മൂന്നാം സമ്മാനം -5000/- രൂപ, പ്രോത്സാഹന സമ്മാനം 10 പേർക്ക് 500 രൂപ വീതവും നൽകും. ഓരോ ദിവസവും അപ്‌ലോഡ് çചെയ്യുന്ന വീഡിയോയിൽ നിന്ന് ഒന്നോ രണ്ടോ ഒറ്റവാക്കിൽ ഉത്തരം എഴുതുന്ന ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി ഗൂഗിൾ ഫോം വഴി ആയിരിക്കും ഇവാലുയേഷൻ. ചോദ്യങ്ങൾ കിട്ടി ഉത്തരം നൽകാൻ രണ്ടു ദിവസത്തെ സമയം നൽകും. സ്‌കിൽത്തനിൽ രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് https://forms.gle/Cp4eJkH1G55VG8wW8 ലിങ്കിൽ ക്ലിക്ക് ചെയ്തു സ്‌കിൽത്തനിൽ രജിസ്റ്റർ ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us