ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി; അദിതി സിങ് റായ്ബറേലിയില്‍ മത്സരിക്കും

New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 85 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് റായ്ബറേലിയില്‍ മത്സരിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിലും മറ്റും കോണ്‍ഗ്രസിനു വേണ്ടി ശക്തമായി പ്രചാരണരംഗത്തുണ്ടായിരുന്ന നേതാവായിരുന്നു അദിതി സിങ്. കുറച്ചുനാളുകളായി പാര്‍ട്ടിയുമായി അകന്നുനിന്ന ഇവര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ ചേരുകയായിരുന്നു.

Advertisment