സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുന്നത് പതിവ്! ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

New Update

publive-image

Advertisment

ചെന്നൈ: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ശേഖര്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഭാര്യ അടുത്തു ചെല്ലുമ്പോഴെല്ലാം ശേഖര്‍ ഫോണ്‍ ഓഫ് ചെയ്യുമായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ ശേഖര്‍ അറിയാതെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെ യുവതി ഞെട്ടി.

കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതിയായ ശേഖര്‍ സ്ഥിരമായി ഫോണില്‍ പകര്‍ത്താറുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപവാസികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ അവര്‍ അറിയാതെ ശേഖര്‍ പകര്‍ത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

Advertisment