ആന്ധ്രാപ്രദേശിൽ വാഹനാപകടം; ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 9 പേര്‍ മരണപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 9 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂര്‍-ബെല്ലാരി ഹൈവേയില്‍ വിടപനക്കല്‍ ബ്ലോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.

Advertisment

അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറ് പൂര്‍ണമായി തകര്‍ന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായിയും പൊലീസ് അറിയിച്ചു.

നിംബഗല്ലു ഗ്രാമത്തില്‍ നിന്നുള്ള വെങ്കിടപ്പയാണ് അപകടത്തില്‍ ആദ്യം മരിച്ചത്. ബാക്കിയുള്ള എട്ടുപേരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി ഉറവകൊണ്ട പൊലീസ് പറഞ്ഞു. അശോക്, രാധമ്മ, സരസ്വതി, ശിവമ്മ, സുഭദ്രാമ്മ, സ്വാതി, ജാഹ്നവി എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഒരു കുട്ടിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Advertisment