/sathyam/media/post_attachments/q4eJUgmE0oymhItMrxen.jpeg)
ഗുജറാത്ത്: രാജ്കോട്ടിലെ എ കെ ടി കാമ്പസിൽ നടക്കുന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. സാഹിത്യോത്സവിൻ്റെ ഉദ്ഘാടനം പ്രശസ്ത ഈജിപ്ഷ്യൻ കവിയും അൽ അസ്ഹർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ: ആലാ ജാനിബ് നിർവ്വഹിച്ചു. പത്മശ്രീ ഡോ: ശഹാബുദ്ദീൻ റാത്തോഡ് മുഖ്യാതിഥിയായിരുന്നു. കവി മനോഹർ ത്രിവേദി, എഴുത്തുകാരൻ തുഷാർ എം വ്യാസ്, എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി, ജനറൽ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ തുടങ്ങിയവർ സംസാരിച്ചു.
മൂന്നു വിഭാഗങ്ങളിലായി അറുപത് ഇനങ്ങളിൽ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ദേശീയ സാഹിത്യോത്സവിൽ മത്സരിക്കുന്നത്.
ഹാജി ഇബ്രാഹിം തുർക്കി ബാപ്പു മഖാം സിയാറത്തിന് ശേഷം രാജ്കോട്ട് മുഫ്തി മുജാഹിദ് അലി ബാവപതാക ഉയർത്തിയതോടെയാണ് ദേശീയ സാഹിത്യോത്സവ് ആരംഭിച്ചത്.ആത്മീയ മജ്‌ലിസ്, അക്കാദമിക് ചർച്ചകൾ, സാഹിത്യ സംവാദങ്ങൾ തുടങ്ങിയവയും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സാഹിത്യ അവാർഡ് ജേതാക്കൾ, വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ, റിസർച്ച് സ്കോളേഴ്സ്, വിദ്യാർഥികൾ തുടങ്ങിയവരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
രാജ്യത്തെ സംസ്ഥാനങ്ങളിലെ സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് എസ് എസ് എഫ് ന്റെ പ്രഥമ ദേശീയ സാഹിത്യോത്സവ് നടക്കുന്നത്. സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എപി.അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us