അന്താരാഷ്ട്ര വനിതാ ദിനം; ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയും ഡിഎംസി ഇന്ത്യയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

രാജ്യം കാക്കുന്ന ജവാൻമാർക്ക് വേണ്ടി അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയും ഡിഎംസി ഇന്ത്യയും ചേർന്ന് ആർമി ബ്ലഡ്‌ ബാങ്ക് സദർ ബജാർ ഡൽഹിയിൽ നടത്തിയ രക്‌തദാന ക്യാമ്പിൽ മുപ്പതിൽ കൂടുതൽ വനിതകൾ പങ്കെടുത്തു.
ബി പി ഡി കേരള ഇത്‌ രണ്ടാമത്തെ തവണയാണ് വനിതാ ദിനത്തിൽ ആർമി ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തുന്നത്.

Advertisment

ബി പി ഡി കേരള യുടെ വനിതാ വിഭാഗം ആയ സ്ത്രീ ജ്വാല യുടെ കൺവീനർ  സന്ധ്യ അനിൽ,ഡിഎംസി ഇന്ത്യയുടെ വനിതാ വിഭാഗം കൺവീനർ  ഷേർലി രാജൻ എന്നിവരുടെ
നേതൃതത്തിൽ ആണ് ഈ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചതു.

publive-image

രക്‌ത ദാനത്തിനായി കൂടുതൽ വനിതകളെ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതോടുകൂടി 5500 യൂണിറ്റ് എന്ന ലക്ഷ്യം മറികടന്നു എന്ന് ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ ചെയർമാൻ അനിൽ ടി. കെ അറിയിച്ചു .

Advertisment