/sathyam/media/post_attachments/HcqB4denOQmxBJSIzeko.jpeg)
ന്യൂ ഡൽഹി: ഞായറാഴ്ച (06-03-2022) നടന്ന ഡിഎംഎ തെരെഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ടീം രഘുനാഥ്. പാനലിൽ മത്സരിച്ച 20 പേരും വമ്പിച്ച ഭൂരിപക്ഷത്തെടെയാണ് വിജയികളായത്. 2022-2024 വർഷക്കാലത്തേക്കുള്ള കേന്ദ്ര നിർവാഹക സമിതിയിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് കെ രഘുനാഥ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രെസിഡന്റുമാർ രാഘുനാഥൻ നായർ കെ ജി, മണികണ്ഠൻ കെ വി, ജനറൽ സെക്രട്ടറി ടോണി കെ ജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പി എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ബാബു കെ വി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സ് ഒഫീഷ്യോ സി ചന്ദ്രൻ.
കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജികുമാർ എസ്, എൻ സി ഷാജി, ജയകുമാർ ഡി, ബിജു ജോസഫ്, പ്രദീപ് ദാമോദരൻ, ആർഎംഎസ് നായർ, ആർ ജി കുറുപ്പ്, കലേഷ് ബാബു, വിനോദ് കുമാർ എൻ എന്നിവരും വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനിലാ ഷാജി, സുജാ രാജേന്ദ്രൻ, നളിനി മോഹൻ എന്നിവരെയും തെരെഞ്ഞെടുത്തു.
രാവിലെ 10 മണി മുതൽ വാർഷിക പൊതുയോഗം നടന്നു. പുലർച്ചെ 2 മണിക്കാണ് വോട്ടുകൾ എണ്ണി അന്തിമ ഫലപ്രഖ്യാപനം നടത്തിയത്. അഡ്വക്കേറ്റ് കെ വി ഗോപി ആയിരുന്നു വരണാധികാരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us