ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ബോളിവുഡ് സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ മകന്‍ മനന്‍ (18) ഫ്‌ളാറ്റിലെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. വെള്ളിയാഴ്ച അന്ധേരിയിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം.
Advertisment
ഹോളി ആഘോഷത്തിനു ശേഷം മദ്യപിച്ചാണ് മനന്‍ താമസസ്ഥലത്തെത്തിയത്. അവിടെ വച്ചും ഇയാള്‍ സുഹൃത്തുക്കളോടൊപ്പം മദ്യപാനം തുടര്‍ന്നത് പിതാവ് എതിര്‍ത്തു. ഇതില്‍ പ്രകോപിതനായി മനന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )