/sathyam/media/post_attachments/pz0CBEaVEFvAlspDxoXg.jpg)
ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിൽ ഞായറാഴ്ച പുലർച്ചെ റേവ് പാർട്ടി നടത്തിയ സംഭവത്തിൽ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഉൾപ്പെടെ 142 പേരെ ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം കസ്റ്റഡിയിലെടുത്തു.
കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത പദാർത്ഥങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നടൻ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവളുമായ നടി നിഹാരിക കൊണിഡേലയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗബാബു പിന്നീട് പുറത്തുവിട്ടു.
ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയുടെ മൂന്നാം സെഷനിലെ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ചും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 12 ന് ഹൈദരാബാദ് പോലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോൾ അദ്ദേഹം തീം സോംഗ് ആലപിച്ചിരുന്നു.
മറ്റുള്ളവരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും സംസ്ഥാനത്തെ ഒരു തെലുങ്കുദേശം എംപിയുടെ മകനും ഉൾപ്പെടുന്നു.
തന്റെ മകൻ ഒരു ജന്മദിന പാർട്ടിക്ക് പോയിരിക്കുകയാണെന്നും എല്ലാത്തരം നുണകളും കുപ്രചരണങ്ങളും തെറ്റായി പ്രചരിപ്പിക്കപ്പെടുകയാണെന്നും തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അഞ്ജൻ കുമാർ യാദവ് പറഞ്ഞു.
നഗരത്തിലെ എല്ലാ പബ്ബുകളും അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരെ പൊലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഈ റെയ്ഡ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us