ആന്ധ്രാപ്രദേശ് മന്ത്രിസഭ പിരിച്ചുവിട്ട് ജഗന്‍മോഹന്‍ റെഡ്ഡി

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരബാദ്: 2024ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പിരിച്ചുവിട്ട് ജഗന്‍മോഹന്‍ റെഡ്ഡി. എല്ലാമന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പുതിയമന്ത്രിമാരെ ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

24 മന്ത്രിമാരും രാജിക്കത്ത് നല്‍കി. പുതിയ മന്ത്രിസഭയില്‍ പുതുതായി രൂപീകരിച്ച 26ജില്ലയിലെയും പ്രതിനിധികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 9 നോ 11നോ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ ബിശ്വഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും.

Advertisment