ട്രാഫിക് നിയമ ലംഘനം; നടൻ നാഗ ചൈതന്യയിൽ നിന്ന് പിഴയിടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം നാഗ ചൈതന്യയിൽ നിന്ന് പിഴയിടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. 715 രൂപ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത്. തന്റെ ടൊയോട്ട വെൽഫയർ കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം പതിപ്പിച്ചിരുന്നു. ഇതിനാണ് പിഴയടച്ചത്. ഒപ്പം ബ്ലാക്ക് ഫിലിം നീക്കം ചെയ്യുമെന്ന് താരം ഉറപ്പ് നൽകുകയും ചെയ്തു.

Advertisment

അതേസമയം നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം 'ലാല്‍ സിംഗ് ഛദ്ധ'യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യും. കരീന കപൂറാണ് നായികയായി എത്തുന്നത്. ടോം ഹങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. അദ്വേത് ചന്ദനാണ് 'ലാല്‍ സിംഗ് ഛദ്ധ'യുടെ സംവിധായാകാൻ. ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് ബാനറിലാണ് നിര്‍മാണം.

Advertisment