/sathyam/media/post_attachments/ZU6IJBRDaEVBjDTPZSTb.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
ഡല്‍ഹിയിലെ അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ നാല്‍പ്പത് അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്. രാവിലെ ഏഴരയോടെയാണ് യുവതിയെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്നായിരുന്നു യുവതിയുടെ മറുപടി. ഉടന്‍ തന്നെ മറ്റൊരു സംഘം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബ്ലാങ്കറ്റുമായി താഴെ നിലയുറപ്പിക്കുകയായിരുന്നു.