ട്രാഫിക് നിയമ ലംഘനം ; നടൻ പ്രഭാസില്‍ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ട്രാഫിക് നിയമ ലംഘനത്തിന് തെന്നിന്ത്യന്‍ താരം പ്രഭാസില്‍ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്. സംഭവസമയം പ്രഭാസ് കാറില്‍ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

ജൂബിലി ഹില്‍സിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടന്‍ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു.

‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത.

Advertisment