അമ്മയെ പത്തു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട മക്കള്‍ക്കെതിരെ കേസ്; സംഭവം തമിഴ്‌നാട്ടില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയെ പത്തു വര്‍ഷം വീടിനുള്ളില്‍ പൂട്ടിയിട്ട മക്കള്‍ക്കെതിരെ കേസ്. 72 വയസുള്ള ജ്ഞാനജ്യോതിയെയാണ് മക്കളായ ഷണ്‍മുഖ സുന്ദരം (50), വെങ്കിടേശന്‍ (45) എന്നിവര്‍ പൂട്ടിയിട്ടത്.

ഷണ്‍മുഖ സുന്ദരം പൊലീസ് ഉദ്യോഗസ്ഥനാണ്. ദൂരദര്‍ശനിലെ ജീവനക്കാരനാണ് വെങ്കിടേശന്‍. വിവരമറിഞ്ഞെത്തിയ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരാണ് ജ്ഞാനജ്യോതിയെ രക്ഷിച്ചത്.

സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താക്കോല്‍ നല്‍കാന്‍ ഷണ്‍മുഖ സുന്ദരവും വെങ്കിടേശനും തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു. നിലവില്‍ ജ്ഞാനജ്യോതി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Advertisment