/sathyam/media/post_attachments/m2br6LkYaMNzgqvc0Lui.jpeg)
കൊച്ചി: ഏപ്രില്‍ 24 മുതല്‍ മേയ് 3 വരെ നീണ്ടുനില്‍ക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് (കെഐയുജി) 2021-ന് ആതിഥേയം വഹിക്കാന്‍ ബംഗലൂരുവിലെ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സജ്ജമായി. രാജ്യത്തെ 190 സര്‍വകലാശാലകളില്‍ നിന്നായി 4500-ലേറെ മത്സരാര്‍ഥികള്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ പങ്കാളികളാകും. ഏപ്രില്‍ 24-ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും.
ജെയിന്‍ ഗ്ലോബല്‍ കാമ്പസിന് പുറമേ ജെയിന്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ശ്രീകണ്ഠീരവ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്‌റ്റേഡിയങ്ങള്‍, സായ് ഷൂട്ടിങ് റേഞ്ച്, കെഎം കരിയപ്പ ഹോക്കി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ഗെയിംസ് നടക്കുക.
കെഐയുജിയില്‍ നടക്കുന്ന 20 കായികയിനങ്ങളില്‍ 16 എണ്ണം നടക്കുന്നത് ജെയിന്‍ ഗ്ലോബല്‍ കാമ്പസിലാണ്. റസ്ലിങ്, ജൂഡോ, കബഡി, വോളിബോള്‍, നീന്തല്‍, മലാഖംബ, യോഗാസന, ഫെന്‍സിങ്, കരാട്ടെ, ബോക്‌സിങ്, ഫുട്‌ബോള്‍ തുടങ്ങിയവയാണ് ഇവിടെ നടക്കുക. ടെന്നിസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ് തുടങ്ങിയവ ജെയിന്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് നടക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളുമാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ വിവിധ സര്‍വകലാശാലകളില്‍ നിന്നും എത്തുന്ന കായികതാരങ്ങള്‍ക്ക് താമസിക്കാനായി ഇവിടുത്തെ ഹോസ്റ്റലുകളില്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ് ഡോ. ശങ്കര്‍ യു.വി പറഞ്ഞു. ദശാബ്ദങ്ങളായി തങ്ങലുടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌പോര്‍ട്‌സിന് പ്രോത്സാഹനം നല്‍കുന്നതില്‍ യൂണിവേഴ്‌സിറ്റി മുന്‍പന്തിയില്‍ നിന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളില്‍ പലരും ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായികവേദികളില്‍ മത്സരിച്ചിട്ടുണ്ടെന്നും ഡോ. ശങ്കര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us