തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിയമ്മക്ക് ഇന്ന് 84 ആം പിറന്നാള്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിയമ്മക്ക് ഇന്ന് 84 ആം പിറന്നാള്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറവും സംഗീത പ്രേമികളുടെ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന സ്വര മാധുര്യം ജാനകിയമ്മ 84 ന്റെ നിറവില്‍ വിശ്രമജീവിതം തുടരുന്നത് മൈസൂരുവില്‍ ആണ്.

Advertisment

60 സംഗീതവര്‍ഷങ്ങള്‍, 17 ഭാഷകള്‍, അന്‍പതിനായിരത്തോളം പാട്ടുകള്‍, പദ്മ അവാര്‍ഡുകള്‍ അടക്കം കേന്ദ്രസംസ്ഥാന പുരസ്കാരങ്ങള്‍. 2017ല്‍ ഏവരെയും ഞെട്ടിച്ച്‌ ജാനകിയമ്മ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചു. ജാനകിയമ്മയുടെ പിറന്നാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലെ സംഗീതാസ്വാദകരും ആഘോഷമാക്കുകയാണ്.

തമിഴില്‍ ആയിരുന്നു ജാനകിയമ്മയുടെ അരങ്ങേറ്റം. ആദ്യചിത്രം വിധിയിന്‍ വിളയാട്ടില്‍ പാടുമ്ബോള്‍ പ്രായം 19 മാത്രം. ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. അധികം വൈകാതെ ആ ജാനകിയമ്മയുടെ സ്വരം മറ്റ് ഭാഷകളിലേക്കും കടന്നു.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തില്‍ പാടിക്കൊണ്ട് ആണ് ജാനകിയമ്മ മലയാളത്തില്‍ തുടക്കമിട്ടത്. ഹിറ്റുകള്‍ക്ക് ഇടവേളയില്ലാത്ത യാത്രയായിരുന്നു പിന്നീട്. എംഎസ് ബാബു രാജ് മുതല്‍ പുതിയ കാലത്തെ സംഗീതജ്ഞരിലേക്ക് വരെ എത്തിയ അതിശയകരമായ സംഗീതയാത്ര. ഭാഷയുടെ അതിര്‍വരമ്ബുകളെ തകര്‍ത്ത സ്വരം പിന്നീട് മലയാളികള്‍ക്കും തമിഴര്‍ക്കും കന്നടികര്‍ക്കുമെല്ലാം പ്രിയപ്പെട്ടതായി.

Advertisment