ദുരഭിമാനക്കൊല! യുവാവുമായി പ്രണയബന്ധം; 17കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി; ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: യുവാവുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് 17-കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ഗുര്‍ഹകലയിലാണ് ദുരഭിമാനക്കൊല നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് ദേശ്രാജിനെയും സഹോദരന്‍ ധനഞ്ജയേയും പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

ബുധനാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം പ്രതികള്‍ പശുത്തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നു. ഗ്രാമവാസികളില്‍ ചിലരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

Advertisment