ഉത്തരഭാരതത്തിൽ രൂക്ഷമായ ഉഷ്‌ണതരംഗം. കാനഡയിലും അമേരിക്കയിലും സ്ഥിതി രൂക്ഷം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഉത്തരഭാരമാകെ പൊള്ളുകയാണ്. അടുത്ത 5 ദിവസത്തേക്ക് ഉത്തരേന്ത്യയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. വീടിനു പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. രാജസ്ഥാനിലെ ചുരു, ഫളൗദി എന്നിവിടങ്ങളിൽ താപനില അപകടകരമായി 50 ഡിഗ്രിയിലെത്തിയിരിക്കുന്നു.

Advertisment

തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും, റോഡുവക്കിൽ വ്യാപാരം നടത്തുന്നവരും വാഹനയാത്രക്കാരും കൂടുതൽ ശ്രദ്ധിക്കണം.

publive-image

വൈദ്യുതി ഉപയോഗം വളരെയേറെ വർദ്ധിച്ചതിനാൽ പവർകട്ട് പല സംസ്ഥാനങ്ങളിലും അനിവാര്യമായിരിക്കുന്നു. ഉല്‍പാദനം പരമാവധി കൂടിയതിനാൽ ആവശ്യത്തിനുള്ള കൽക്കരി തെർമൽ പ്ലാന്റുകളിൽ എത്തിക്കാൻ കഴിയുന്നില്ല. കാലാവസ്ഥാവ്യതിയാനമാണ് ഇപ്പോഴത്തെ ഈ ഹീറ്റ് വേവിനുള്ള മുഖ്യകാരണം.

സാധാരണയായി മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ശരാശരി 30.4 എംഎം മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇക്കൊല്ലം അത് കേവലം 8.9 എംഎം ആയി ചുരുങ്ങി. ഈ സ്ഥിതി അസാധാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

publive-image

ജമ്മുവിൽ 40 ഡിഗ്രിയിലെത്തിനിൽക്കുകയാണ് താപനില. അന്തരീക്ഷത്തിൽ നിന്ന് അഗ്നിവർഷിക്കും പോലെയാണ് സൂര്യനിൽനിന്നുള്ള ചൂട് ഭൂമിയിലേക്ക് പ്രവഹിക്കുന്നത്. ജമ്മുമേഖലയിൽ ഇപ്പോൾ ഗോതമ്പിന്റെ വിളവെടുപ്പുകാലമാണ്.

അതിനായി തുറസ്സായ സ്ഥലത്തു ജോലിചെയ്യേണ്ടിവരുന്ന പലർക്കും സൂര്യതാപം മൂലം ഛർദ്ദിയും വയറിളക്കവും ഉണ്ടാകുന്നതിനാൽ ജമ്മു മേഖലയിലെ ആശുപത്രികളിലും ഇത്തരം രോഗികളുടെ തിരക്കാണ്.

publive-image

ഉത്തരേന്ത്യയിൽ പൊതുവെ നോക്കുകയാണെങ്കിൽ താപനില 45 ഡിഗ്രിയിലേക്കെത്ത പ്പെട്ടിരിക്കുന്നു. ഉച്ചസമയത്ത് റോഡുകൾ പലതും കാലിയായിക്കിടക്കുകയാണ്.

കാലാവസ്ഥ വ്യതിയാനം മൂലം എല്ലാ നാലുവർഷത്തിലൊരിക്കലും ഇതുപോലെ കഠിനമായ ചൂട് ഉണ്ടാകാനിടയുണ്ടത്രേ. വരും വർഷങ്ങളിൽ താപനില കൂടുതൽ ഉയരാനും സാദ്ധ്യതയുണ്ട്. ഇപ്പോൾത്തന്നെ ലോകമെങ്ങും താപനില റിക്കാർഡ് തകർക്കുകയാണ്.

publive-image

കാനഡയിലും താപനില അപകടകരമായി ഉയരുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അവിടെ രേഖപ്പെടുത്തിയ ചൂട് 49.5 ഡിഗ്രിയായിരുന്നു. കാനഡയിൽ ഇന്നുവരെ 45 ഡിഗ്രിയിൽ കൂടുതൽ ചൂട് ഉയർന്നിട്ടില്ല. കാനഡ ലോകത്തെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്. അവിടെ സ്ഥിരമായി മഞ്ഞുവീഴ്ച്ചയുമുണ്ടാകാറുമുണ്ട്.

അമേരിക്കയിലും സ്ഥിതി മെച്ചമല്ല. ഒരെഗണിൽ താപനില 46.1 ഡിഗ്രിയാണ്. സിയേറ്റാൽ വാഷിംഗ്ടൺ എന്നിവിടങ്ങളിൽ 42 .2 ഡിഗ്രിയിലെത്തിയിരിക്കുന്നു. ഇതും ഒരു റിക്കാർഡാണ്‌.

publive-image

നമ്മുടെ മനുഷ്യശരീരം 37.5 വരെയുള്ള ചൂട് താങ്ങാവുന്ന തരത്തിലാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. അതിൽനിന്നും അധികമായി ഏറിയാൽ 4 ഡിഗ്രിവരെ ചൂട് ഉൾക്കൊള്ളാൻ പലപ്പോഴും ആരോഗ്യമുള്ള ശരീരത്തിന് കഴിയാറുണ്ട്. ഇതുകഴിയുമ്പോഴാണ് ശരീരത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കുന്നത്.

അമിത മായി വിയർ ത്തൊഴുകുക, ശ്വാസം വേഗത്തിലാകുക,പൾസ് റേറ്റ് 85 - 100 ന് ഇടയിൽ വരുക, തളർച്ചയു ണ്ടാകുക മുതലായ അവസ്ഥയെയാണ് ഹീറ്റ് സ്ട്രോക്ക് എന്ന് പറയുന്നത്.

publive-image

ഇതിനുള്ള ഏകപോംവഴി നമ്മുടെ ശരീരം തണുപ്പിക്കുക എന്നതുമാത്രമാണ്. ഐസ്, നനഞ്ഞ തുണി, വെള്ളം, എസി, കൂളർ ഇവയാണ് അതിനുള്ള ആശ്രയം. സൂര്യനിൽ നിന്നുള്ള ചൂട് ശരീരത്തിൽ നേരിട്ടേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇത്തരം ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നതിന് മുന്‍പ് തന്നെ ശരീരം നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നുണ്ട്. അതാണ് തലവേദന, തലകറക്കം, മനം പുരട്ടല്‍, ഛര്‍ദ്ദി എന്നിവയെല്ലാം.

publive-image

ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് വളരെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ ശരീരം എത്തിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികള്‍ നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയായതു കൊണ്ട് തന്നെ ഒരു തരത്തിലും നമ്മള്‍ ആരോഗ്യത്തെ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

publive-image

അപകടകരമായ ഉഷ്ണതരംഗം ആർക്കെങ്കിലും ബാധിച്ചാൽ ഉടനേ തന്നെ അവരെ തണുപ്പുള്ള ഇടത്തേക്ക് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അവര്‍ക്ക് നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പാനീയങ്ങൾ നല്‍കേണ്ടതാണ്. കാറ്റ് നല്ലതുപോലെ ലഭിക്കുന്ന സ്ഥലത്തുവേണം ഇവരെ കിടത്തേണ്ടതും.

ലോകത്ത് ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനില 56.6 ഡിഗ്രി കാലിഫോർണിയയിലെ ഫർണസ് ക്രീക്കിൽ (Furnace Creek) 1913 ലായിരുന്നു. അതിനുശേഷം 1931 ൽ ടുണീഷ്യയിലും 2020 ൽ കാലിഫോർണിയയിലെ തന്നെ ഡെത്ത് വാലിയിലും 55 ഡിഗ്രി വീതവും രേഖപ്പെടുത്തി.

publive-image

ലോകത്ത് കാലാവസ്ഥാവ്യതിയാനം സംഭവിക്കാൻ കാരണക്കാർ നമ്മൾ മനുഷ്യർ മാത്രമാണ്. എന്നാൽ അതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്നത് നമ്മെക്കാളുപരി മറ്റു ജീവജാലങ്ങൾക്കാണ്. അവർക്കുകൂടി അവകാശപ്പെട്ട ഈ ഭൂമിയിൽനിന്നും അവയിൽ പലതും വിലുപ്തമായിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതി യ പഠനം അനുസരിച്ച് ഭൂമിയുടെ സ്വന്തം വാനമ്പാടികളായ കുരുവികൾക്ക് കലാവസ്ഥാ വ്യതിയാനം മൂലം വലിയ വംശനാശം വന്നുകൊണ്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ്. ആസന്നഭാവിയിൽ അവർ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കാമെന്നാണ് വിലയിരുത്തൽ.

Advertisment