ഏപ്രിലില്‍ പുതുറെക്കോര്‍ഡ് കുറിച്ച് സ്കോഡ ഓട്ടോ ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: വിപണിയിലെത്തി ഒരു മാസത്തിനകം സ്ലാവിയക്ക് 10,000 ബുക്കിങ്ങുകള്‍, റെക്കോര്‍ഡ് കുറി ച്ച 2022-ലെ ആദ്യ പാദം, ഒരു മാസത്തിലെ ഏറ്റവും അധികം വില്‍പനയെന്ന 2022 മാര്‍ച്ചിലെ റെക്കോര്‍ഡ് എന്നിവയ്ക്കുശേഷം സ്കോഡ ഓട്ടോ ഇന്ത്യ മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു.

Advertisment

ഏപ്രിലില്‍ 5,152 യൂണിറ്റുകള്‍ വിറ്റു. 2021 ഏപ്രിലിലെ 961 യൂണിറ്റുകളുമായി താരതമ്യെപ്പടുത്തുമ്പോള്‍ 436 ശതമാനത്തിന്‍റെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതൊരു റെക്കോര്‍ഡാണ്. കൂടാതെ, ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ കണക്കില്‍ രണ്ടാം സ്ഥാനവും ഏപ്രിലിന് ഉണ്ട്.

ഇന്ത്യയില്‍ കുഷാകും സ്ലാവിയയും സ്കോഡയുടെ വിജയത്തില്‍ പുതുചരിത്രം കുറിക്കുന്നതിന് ചുക്കാന്‍ പിടിക്കുകയാണ്. സ്കോഡ ഓട്ടോ ഇന്ത്യയും കമ്പനിയുടെ പങ്കാളികളും തങ്ങളുടെ
ശൃംഖല ഇരട്ടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ സാക് ഹോളിസ് പറഞ്ഞു. കസ്റ്റമര്‍ ടച്ച്പോയിന്‍റുകള്‍ വര്‍ധിപ്പിച്ചും തങ്ങളില്ലാത്ത വിപണികളിലേക്ക് കടന്നു കയറിയും ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുക
യാണെന്ന് അദ്ദേഹം പറഞ്ഞു.

സ്കോഡ് ഓട്ടോ ഇന്ത്യയ്ക്ക് ഇതുവരെ 190-ല്‍ അധികം ടച്ച്പോയിന്‍റുകള്‍ ആരംഭിക്കാനായിട്ടുണ്ട്. വാഹന വ്യവസായ മേഖലയില്‍ വാറന്‍റി 3 വര്‍ഷമെന്നത് പൊതുനിലവാരം ആയിരിക്കേ സ്കോഡ 4 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററുകളാണ് നല്‍കുന്നത്.

Advertisment