ലഖ്‌നൗ: വൈറലായ കുളി ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ മറ്റൊരു കുളി വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് വ്യവസായ മന്ത്രി നന്ദഗോപാൽ ഗുപ്ത. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ വിഐപി സംസ്കാരമില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു മന്ത്രി വീഡിയോ പങ്കുവെച്ചത്.
ഷാജഹാൻപുർ ജില്ലയിലെ ചക് കൻഹൗ ഗ്രാമത്തിലുള്ള പാർട്ടി പ്രവർത്തകന്റെ വീട്ടിൽവച്ചായിരുന്നു മന്ത്രിയുടെ ‘വൈറൽ കുളി’. ‘‘യോഗി സർക്കാരും മുൻ സർക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സർക്കാരും സാധാരണക്കാരും തമ്മിൽ അകലമോ വ്യത്യാസമോ ഇല്ല. ഈ സർക്കാരിൽ വിഐപി സംസ്കാരമില്ല.’– മറ്റൊരു ട്വീറ്റിൽ മന്ത്രി കുറിച്ചു.
योगी सरकार और पिछली सरकारों में यही अंतर है। योगी सरकार में आम जनता और सरकार के बीच में न कोई दूरी है और न ही कोई अंतर और न ही कोई वीआईपी कल्चर। pic.twitter.com/tUZ0kFbV7R
— Nand Gopal Gupta 'Nandi' (@NandiGuptaBJP) May 7, 2022
നേരത്തെ സമാനമായ വീഡിയോ എപ്രില്‍ 30നും ഇദ്ദേഹം പങ്കുവച്ചിരുന്നു. അന്ന് ഇതിനെതിരെ ഉയര്‍ന്ന ട്രോളുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ 'കുളി' വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.