കാശ്മീരിൽ വീണ്ടും ടാർജെറ്റഡ് കില്ലിംഗ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഇക്കഴിഞ്ഞ വ്യാഴാഴ്ച കാശ്മീരിൽ മൂന്നു തീവ്രവാദികൾ ചേർന്ന് കൊലപ്പെടുത്തിയ കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റേത് കരുതിക്കൂട്ടി പ്ലാൻ ചെയ്ത കൊലപാതകമാണെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ആരോപിക്കുന്നു.

Advertisment

രാഹുൽ ഭട്ട് ജോലിചെയ്തിരുന്ന ചടൂറ തഹസീൽ ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു ഭീകരർ കടന്നുചെല്ലുകയും ഓഫീസിലുള്ളവരോട് രാഹുലിനെപ്പറ്റി അന്വേഷിക്കുകമായിരുന്നു. ഇവർ തീവ്രവാദികളാണെന്നറിഞ്ഞിട്ടും ചിലർ രാഹുലിനെ നേരിട്ട് കാട്ടിക്കൊടുക്കുകയായിരുന്നെന്ന് അവർ പറയുന്നു.

തൊട്ടു മുന്നിൽ നിന്നാണ് അദ്ദേഹത്തെ ഭീകരർ വെടിവച്ചത്. ധാരാളം ആളുകൾ ഓഫീസിലുണ്ടായിരുന്നിട്ടും ആരും അദ്ദേഹത്തെ രക്ഷിക്കനായി മുന്നോട്ടുവന്നില്ലെന്നും അവർ പറയുന്നു.

ലഷ്കർ എ തെയ്യബയുടെ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് ഈ കൃത്യം നടത്തിയതെന്ന് കശ്മീർ പോലീസ് മേധാവി വെളിപ്പെടുത്തി. പാക്കിസ്ഥാനിലേക്ക് കടക്കും മുൻപ് ഇവർ മൂന്നുപേരെയും ഇന്നലെ സൈന്യം Brar മേഖലയിൽ വച്ച് കൊലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ബന്ദിപ്പുരയിൽ 35 കാരനായ രാഹുൽ ഭട്ടിന്റെ കൊലപാതക ത്തിൽ പ്രതിഷേധിച്ച് പല സ്ഥലത്തും കാശ്മീർ പണ്ഡിറ്റുകൾ ഇന്നലെയും ഇന്നുമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി.

കാശ്മീരിൽ സർക്കാർ സർവീസിൽ ജോലിചെയ്യുന്ന 350 പണ്ഡിറ്റുകൾ ഇന്ന് സർക്കാരിന് തങ്ങളുടെ സമൂഹ രാജി സമർപ്പിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും സുരക്ഷയില്ലാത്തിടത്തോളം ജോലിയിൽത്തുടരാൻ കഴിയി ല്ലെന്നാണ് അവർ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്.

കാശ്മീരിൽ ഇപ്പോൾ വ്യത്യസ്ത രീതിയിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നത്. കാശ്മീരി പണ്ഡിറ്റുകളെയും സിഖ് വിഭാഗത്തെയും ഹിന്ദുക്കളെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവരെയും കൂടാതെ ഭീകരർക്കെതി രേയുള്ള ഓപ്പറേഷ നുകളിൽ സജീവമാകുന്ന കാശ്മീരി പോലീസുകാരെയും ഭീകരർ ടാർഗെറ്റ് കില്ലിംഗിൽ ലക്ഷ്യമിടുകയാണ്.

publive-image

രാഹുൽ ഭട്ടിന്റെ കൊലയ്ക്കുശേഷം 18 മണിക്കൂറിനുള്ളിൽ ജമ്മുകശ്മീർ പൊലീസിലെ റിയാസ് തോക്ക റിനെയും പുൽവാമയിൽ ഭീകരർ കൊലപ്പെടുത്തി. തീവ്രവാദികളെ സെർച്ച് ചെയ്യുന്ന പ്രത്യേക സേനയിലെ അംഗമായിരുന്നു അദ്ദേഹം. പോലീസ് സേനയുടെ മനോവീര്യം ഇല്ലാതാക്കുക എന്നതാണ് തീവ്രവാദികൾ ഈ കൊലപാതകത്തിലൂടെ ലക്ഷ്യമിടുന്നത്.

കൊലപാതകങ്ങളെ പതിവുപോലെ കശ്മീരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അപലപിച്ചിരിക്കുന്നു. 2019 മാർച്ച് മുതൽ 2022 വരെയുള്ള കാലയളവിൽ 14 കാശ്മീരി പണ്ഡിറ്റ് / സിഖ് / ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവർ അവിടെ തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.

1990 കളിൽ കാശ്മീരി പണ്ഡിറ്റുകൾക്കെതിരേ നടന്ന കരുതിക്കൂട്ടിയുള്ള ആക്രമങ്ങളും കൊലപാതകങ്ങളും മൂലം ഭൂരിഭാഗം പണ്ഡിറ്റുകളും താഴ്വരയിൽനിന്നും ഒഴിഞ്ഞുപോകുകയായിരുന്നു. ഇപ്പോഴും 9000 ത്തിൽ പ്പരം കാശ്മീരി പണ്ഡിറ്റുകൾ അവിടെ അവശേഷിക്കുന്നുണ്ട്. ഈയവസ്ഥയിൽ അവരും മെല്ലെമെല്ലെ അവിടം വിടാനുള്ള സാദ്ധ്യത കൂടുതലാണ്.

publive-image

നമ്മുടെ മാദ്ധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോൾ കാശ്മീരിൽ നടക്കുന്ന സംഭവങ്ങൾ ഒരു വിഷമേ അല്ലാതായി മാറിയിരിക്കുന്നു എന്നത് ദുഖകരമാണ്.

വിദ്വേഷവും വീറും വാശിയും ഉപേക്ഷിച്ച് കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇന്ത്യയും പാക്കി സ്ഥാനും പരസ്പ്പരം ചർച്ചനടത്തി സ്ഥായിയായ പരിഹാരം ഉണ്ടാക്കേണ്ടതിനെപ്പറ്റി നമ്മുടെ രാഷ്ട്രീയ പാർട്ടികളും പത്ര ദൃശ്യമാ ധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും സമൂഹമദ്ധ്യത്തിൽ ചർച്ചകളും സംവാദങ്ങളും നടത്തേണ്ടതുതന്നെയാണ്.

Advertisment