കേസുമായി ബന്ധപ്പെട്ട വൈരാഗ്യം; ആളുകള്‍ നോക്കി നില്‍ക്കെ റോഡില്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം; പ്രതി അറസ്റ്റില്‍-വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: സിവിൽ കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന്‌ ആളുകൾ നോക്കി നിൽക്കേ നടുറോഡിൽ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. സംഗീത എന്ന അഭിഭാഷകയെ അയല്‍വാസിയായ മഹന്തേഷ് ആണ് മര്‍ദ്ദിച്ചത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ വിനായക് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം.

തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഗീതയുടെ വയറിനുള്‍പ്പെടെ മഹന്തേഷ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമീപത്തു നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കുകയോ സ്ത്രീയെ സഹായിക്കാൻ മുന്നോട്ടു വരികയോ ചെയ്തില്ല. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഗീത തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി മഹന്തേഷ് ആരോപിക്കുന്നു.

Advertisment