രാജ്യസഭ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയെ പിന്തുണയ്ക്കുമെന്ന് പട്ടാളി മക്കൾ കക്ഷി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: രാജ്യസഭയിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയെ പിന്തുണയ്ക്കുമെന്ന് പട്ടാളി മക്കൾ കക്ഷി (പിഎംകെ). ഭരണകക്ഷിയായ ഡിഎംകെ തങ്ങളുടെ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു കഴിഞ്ഞു. തമിഴ്‌നാട് നിയമസഭയിലെ അംഗബലം കണക്കിലെടുത്ത് എഐഎഡിഎംകെയ്ക്ക് പരമാവധി രണ്ട് അംഗങ്ങളെ അയക്കാം.

മുൻ മന്ത്രിമാരായ സി വീ ഷൺമുഖം, കെപി അൻബലഗൻ, എം സി സമ്പത്ത് എന്നിവരടങ്ങുന്ന സംഘം പിഎംകെ സ്ഥാപകൻ ഡോ രാമദോസിനെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ച് കത്ത് നൽകിയതായി പിഎംകെ പ്രസിഡന്റ് ജികെ മണി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

എഐഎഡിഎംകെ നേതാക്കളുടെ സന്ദർശനത്തെത്തുടർന്ന് പിഎംകെയിലെ മുതിർന്ന നേതാക്കളുമായി ഡോ. രാംദോസ് നടത്തിയ ചർച്ചയിൽ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ഐകകണ്‌ഠ്യേന തീരുമാനിച്ചതായും മണി പറഞ്ഞു.

ഡിഎംകെയുടെ ടികെഎസ് ഇളങ്കോവൻ, ആർഎസ് ഭാരതി, കെആർഎൻ രാജേഷ്കുമാർ, എഐഎഡിഎംകെയുടെ എ നവനീതകൃഷ്ണൻ, എസ്ആർ ബാലസുബ്രഹ്‌മണ്യന്‍, എ വിജയകുമാർ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. 15 സംസ്ഥാനങ്ങളിലായി 57 പുതിയ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂൺ 10 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഡിഎംകെ തഞ്ചാവൂർ (നോർത്ത്) ജില്ലാ സെക്രട്ടറി തഞ്ചൈ സു കല്യാണസുന്ദരം, നിയമ വിഭാഗം സെക്രട്ടറി ആർ ഗിരിരാജൻ എന്നിവരെ തങ്ങളുടെ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയും പാർട്ടിയുടെ നാമക്കൽ യൂണിറ്റ് മേധാവി കെആർഎൻ രാജേഷ് കുമാറിനെ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയും ചെയ്തു. സഖ്യകക്ഷിയായ കോൺഗ്രസിന് ഡിഎംകെ ഒരു സീറ്റ് നൽകിയിട്ടുണ്ട്.

Advertisment