കട്ടിങ് മെഷീന്‍ വാങ്ങി ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി, പിന്നാലെ സ്വയം ജീവനൊടുക്കി യുവാവ്! ഞെട്ടിക്കുന്ന സംഭവം നടന്നത് വിവാഹ വാര്‍ഷിക ദിനത്തില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പല്ലാവരത്താണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisment

പ്രകാശിന്റെ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

Advertisment