അന്താരാഷ്ട്ര പരിസ്ഥിതി ദിനം: 'വേള്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സ്‌പോ' ജൂണ്‍ നാല് മുതല്‍ ആറു വരെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഗ്രീന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വീസസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വേള്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സ്‌പോ ജൂണ്‍ നാല് മുതല്‍ ആറു വരെ നടക്കും. പരിസ്ഥിതി മന്ത്രാലയം, യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം എന്നിവയുടെ പിന്തുണയോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലാണ് പരിപാടി.

Advertisment

ലോക പരിസ്ഥിതി ദിനത്തില്‍ ' പ്രകൃതിയെ സംരക്ഷിക്കുക-ഭാവി സംരക്ഷിക്കുക' എന്ന വിഷയത്തില്‍ വേള്‍ഡ് എന്‍വയോണ്‍മെന്റ് കോണ്‍ഫറന്‍സും നടക്കും.

അമേരിക്ക, ജർമ്മനി, ബെൽജിയം, ഫ്രാൻസ്, ജപ്പാൻ, കൊറിയ, കാനഡ, സ്വീഡൻ, നെതർലൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ പരിപാടിയിൽ പങ്കെടുക്കും. പാരിസ്ഥിതിക അവബോധം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം തെളിയിക്കുക, പുതിയ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യയ്ക്കായി ഗവേഷണവും വികസനവും നടത്തുക എന്നിവയാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം.

Advertisment