ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/ozy4YUZkl3iI0xYeJouB.jpg)
ചെന്നൈ: ഹിന്ദി 'അവികസിത സംസ്ഥാനങ്ങ'ളുടെ ഭാഷയാണെന്നും ഇത് അടിച്ചേല്‍പ്പിക്കുന്നത് തമിഴരെ 'ശൂദ്രരു'ടെ നിലയിലെത്തിക്കുമെന്നും ഡി.എം.കെ എംപി ടി.കെ.എസ്. ഇളങ്കോവന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് 'മനു ധര്‍മ്മം' അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ഡി.എം.കെയുടെ രാജ്യസഭാംഗമായ ഇളങ്കോവന്‍ പറഞ്ഞു.
Advertisment
‘‘ഹിന്ദി നമുക്ക് ദോഷം ചെയ്യും. ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരള തുടങ്ങിയ വികസിത സംസ്ഥാനങ്ങളിൽ മാതൃഭാഷ ഹിന്ദിയല്ല. വികസനമില്ലാത്ത ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഷയാണ് ഹിന്ദി. പിന്നെ എന്തിനാണ് നാം ഹിന്ദി പഠിക്കുന്നത്? – ഇളങ്കോവൻ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us