/sathyam/media/post_attachments/9oBmheTV0IQzHPhApyMs.jpg)
ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയും, സ്വര്‍ണവും നഷ്ടപ്പെട്ട യുവതി ചെന്നൈയില്‍ ജീവനൊടുക്കി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ ഭവാനി(20) ആണ് മരിച്ചത്.
ആദ്യമാദ്യം ചെറിയ തുകകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പണം മുടക്കുകയായിരുന്നു. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാന്‍ കടം വാങ്ങിയും റമ്മി കളിച്ചെങ്കിലും അതും നഷ്ടപ്പെട്ടു.
സ്വര്‍ണം വിറ്റും ഇവര്‍ റമ്മി കളിക്കാന്‍ പണം കണ്ടെത്തി. എല്ലാം നഷ്ടപ്പെട്ടതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്ന് ഭര്‍ത്താവ് ബക്കിയരാജ് പറഞ്ഞു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us