പതിനാറുകാരിയുടെ അണ്ഡം വിറ്റ് പണമുണ്ടാക്കി; തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: പതിനാറുകാരിയുടെ അണ്ഡം വിറ്റ് പണമുണ്ടാക്കിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. അഞ്ച് വര്‍ഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം കുട്ടിയുടെ അണ്ഡം വിറ്റു.

Advertisment

കഴിഞ്ഞ ദിവസം വീട്ടിലെ തടവില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു.

അണ്ഡം വില്‍പനയിലൂടെ 20,000 രൂപയാണ് ഇവര്‍ ഓരോ തവണയും സമ്പാദിച്ചിരുന്നത്. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Advertisment