ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച ഹാജരായേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷനിലാണ് സോണിയാ. ഈ സാഹചര്യത്തില്‍ ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജൂണ്‍ രണ്ടിനാണ് സോണിയാ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാഹുല്‍ ഗാന്ധിക്കും ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. വിദേശത്തായതിനാല്‍ രാഹുല്‍ അസൗകര്യം അറിയിച്ചതോടെ ഹാജരാകാനുള്ള തീയതി ജൂണ്‍ 13ലേക്ക് നീട്ടിനല്‍കിയിരുന്നു.