വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം; പക്ഷേ, ഭാര്യ നാലു മാസം ഗര്‍ഭിണി! പൊലീസില്‍ പരാതിയുമായി യുവാവ്‌

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും, ഭാര്യ നാലു മാസം ഗര്‍ഭിണിയാണെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലാണ് സംഭവം.

Advertisment

ഗ്രാമത്തിലെ ഒരു ബന്ധു മുഖേന ഒന്നര മാസം മുമ്പ് അയൽ ജില്ലയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നുവെന്നും, എന്നാല്‍ താന്‍ പറ്റിക്കപ്പെട്ടെന്നും യുവാവ് ആരോപിക്കുന്നു. വയറുവേദനയെ തുടര്‍ന്ന് യുവതിയെ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്.

ഭാര്യയും ഭാര്യവീട്ടുകാരും ഇക്കാര്യം മറച്ചുവച്ചെന്നും യുവാവ് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി എസ്എച്ച്ഒ അഭിഷേക് സിംഗ് പറഞ്ഞു.

Advertisment