/sathyam/media/post_attachments/aSVe4DglTIp5EXLQ8oYT.jpg)
ലഖ്‌നൗ: വിവാഹവേദിയില്‍ ആഘോഷവെടിവയ്പിനിടെ ഒരു മരണം. ഉത്തര്‍പ്രദേശിലെ സോനബദ്ര ജില്ലയിലെ ബ്രഹ്‌മനഗറിലാണ് സംഭവം. വരനായ മനീഷ് മദേഷിയാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
മനീഷിന്റെ സുഹൃത്തായ ജവാന്‍ ബാബു ലാല്‍ യാദവാണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. ഇയാളുടെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിര്‍ത്തതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.