രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവിന് കത്ത് നല്‍കി ശിവസേന എംപി

New Update

publive-image

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപി രാഹുൽ ഷെവാലെ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കി.

Advertisment

മുംബൈ സൗത്ത് സെൻട്രലിൽ നിന്നുള്ള എംപിയായ ഇദ്ദേഹം ഉദ്ദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കത്ത് കൈമാറിയത്. ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഷെവാലെ ഉദ്ദവിനോട് ആവശ്യപ്പെട്ടു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ശിവസേന എംപിയും പാർട്ടി സെക്രട്ടറിയുമായ വിനായക് റാവത്ത് പറഞ്ഞു.

Advertisment