രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവ് താക്കറെയോട് ഷിന്‍ഡെ ക്യാമ്പ്‌

New Update

publive-image

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ഉദ്ധവ് താക്കറെയോടും, പ്രതിപക്ഷ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേന വിമത വിഭാഗം രംഗത്ത്.

Advertisment

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വിപ്പ് പുറപ്പെടുവിക്കാൻ കഴിയില്ലെങ്കിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും എല്ലാ പാര്‍ട്ടികളും മുര്‍മുവിനെ പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് എംഎൽഎയും വിമത വിഭാഗം വക്താവുമായ ദീപക് കേസാർക്കർ പറഞ്ഞു.

"മഹാരാഷ്ട്രയ്ക്ക് ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെ പിന്തുണച്ചതിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രമുണ്ട്. എൻഡിഎ സ്ഥാനാർത്ഥിക്ക് പകരം പ്രതിഭാ പാട്ടീലീനെ ബാലാസാഹേബ് താക്കറെ പിന്തുണച്ചിരുന്നു. മുർമുജി ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്നു. സംസ്ഥാനത്തെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരെ പിന്തുണയ്ക്കണം," കേസർകർ പറഞ്ഞു.

Advertisment