New Update
/sathyam/media/post_attachments/n1GMSrAYwnVHH60chIi1.jpg)
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത (60) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു.
Advertisment
മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്‌ന. ആദ്യഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്ന മുലായത്തിന്‍റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ യാദവ് മരുമകളുമാണ്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവർ സാധ്നയുടെ നിര്യാണത്തിൽ അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us