ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടർന്ന് ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം മുടങ്ങി. വെള്ളിയാഴ്ച രാവിലെയാണു ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടില്‍ പത്തൊൻപതുകാരൻ കൂറ്റന്‍ വൈദ്യുതി ടവറില്‍ വലിഞ്ഞുകയറിയത്.
ഇതേ പ്രദേശത്തുള്ള പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആവശ്യം. രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെയാണ് തൊട്ടടുത്തുള്ള പോസ്റ്റിൽ കയറിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് എതിര്പ്പുണ്ടാകരുതെന്നായിരുന്നു ഒരാവശ്യം. അനുകൂല മറുപടി ഉടനുണ്ടായില്ലെങ്കില്‍ താഴേക്കു ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അൻപതടി ഉയരമുള്ള പോസ്റ്റിൽ കയറാൻ തുടങ്ങിയപ്പോഴേ നാട്ടുകാർ ക്രോംപേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വൈദ്യുതി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Video: Teen climbs up 80 feet EB tower in Chromepet, #Chennai demands marriage with 15 year old , class – 11 girl. The 19 year old came down only after the girl came and requested him. Power to the entire neighborhood was snapped for more than 2 hours @dt_next @chennaipolice_ pic.twitter.com/XLb6IZKRzJ
— Raghu VP / ரகு வி பி / രഘു വി പി (@Raghuvp99) July 15, 2022
ഫയര്‍ഫോഴ്സും പൊലീസും ബന്ധുക്കളും ആശ്വസിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തയാറായില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം പെൺകുട്ടിയെ ടവറിന് സമീപമെത്തിച്ചു. വിവാഹം നടത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചശേഷം ഇയാളെ താഴെയിറക്കി.രണ്ട് മണിക്കൂറോളം നേരം ടവറിന് മുകളില്‍ നിന്ന യുവാവ് പെണ്കുട്ടിയെത്തിയതോടെ താഴെയിറങ്ങി. ഇയാളെ കൗണ്‍സിലിങ്ങിന് വിടണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.
തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാഴന്‍ 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷന് നൽകും. സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി […]
ലണ്ടൻ: ഖത്തർ ആസ്ഥാനമായ എബിഎൻ കോർപ്പറേഷന്റെ ചെയർമാനും എൻആർഐ യുവ സംരംഭകനുമായ ജെകെ മേനോനെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം യുകെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് കോവിഡ്-19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മികച്ച വ്യക്തികളെ ആദരിച്ചത്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രമുഖരെയും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യവസായ പ്രമുഖരെയുമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച ചടങ്കിൽ ആദരിച്ചത്. അന്താരാഷ്ട്ര ബിസിനസ് രംഗത്തെ മികച്ച […]
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിച്ചുകളയുന്നത് വയറ്റിലെ കൊഴുപ്പ് തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് നിങ്ങള്‍ ഒരു വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ്. വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള കലോറി കുറവായതിനാലാണ് ഇത് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നത്. 100 ഗ്രാം ചുരയ്ക്കയില്‍ 15ഗ്രാം കലോറിയും ഒരു ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്. നാരുകളാല്‍ […]
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സംസ്ഥാനത്തെ 480 ആശുപത്രികളിൽ ലഭ്യമാകുമെന്ന് ധനമന്ത്രി. ഈ ആശുപത്രികളുമായി കരാർ ആയിട്ടുണ്ട്. പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. അടിയന്തര അവയവമാറ്റ ശസ്ത്രക്രിയക്ക് 30 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉണ്ടെന്നും ധനമന്ത്രി അറിയിച്ചു. പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം […]
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും അനുവദിച്ചു. കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
തിരുവനന്തപുരം: ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്റെ പൂര്‍ണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് എന്ന ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പര്‍ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. എന്‍ഐസിയുടെ സഹായത്തോടെയാണു രൂപകല്‍പ്പന. മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷന്‍ വഴിയും ഡൗണ്‍ലോഡ് ചെയ്യാം.
തിരുവനന്തപുരം; സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ […]
തിരുവനന്തപുരം; കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരളത്തിന്റെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % […]
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.