അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു! സംഭവം തമിഴ്‌നാട്ടില്‍

New Update

publive-image

ചെന്നൈ: മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ കുഴഞ്ഞുവീണ അമ്മ മരിച്ചു. തമിഴ്‌നാട്ടിലെ സിംഹപെരുമാള്‍ കോവിലിലെ ജെജെ നഗറിലാണ് സംഭവം നടന്നത്. ശാന്തി (35) എന്ന യുവതിയാണ്‌ മരിച്ചത്.

Advertisment

ഇവരുടെ മകന്‍ ജയ് ഗണേഷ് (15) കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ മരിച്ചിരുന്നു. മകന്റെ മൃതദേഹത്തില്‍ അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ശാന്തി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

Advertisment