ബെംഗളൂരു: രോഗിയുമായി അതിവേഗത്തില്‍ പോവുകയായിരുന്ന ആംബുലന്‍സ് ടോള്‍ബൂത്തിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലുള്ള ഒരു ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്.
Horrific accident of Ambulance at Shirur toll plaza near #Kundapur just now @dp_satish@prakash_TNIE@Lolita_TNIE@BoskyKhannapic.twitter.com/b9HEknGVRx
— Dr Durgaprasad Hegde (@DpHegde) July 20, 2022
റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രോഗിയെയും കൂടെയുള്ള രണ്ടുപേരെയും വഹിച്ചാണ് വലിയ ആംബുലന്‍സ് വന്നത്. ടോള്‍ ബൂത്തിന്റെ പ്രത്യേക പാതയിലേക്ക് വാഹനം വരുന്നത് കണ്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡിലുള്ള ബാരിക്കേഡ് മാറ്റുന്നതിനിടെ തെന്നിമാറിയ ആംബുലന്‍സ് ഇടിച്ചുമറിയുകയായിരുന്നു.
ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ് ഇടിച്ചുകയറിയത്.