Advertisment

ഇന്ത്യന്‍ സ്വാതന്ത്ര്യം: പ്രധാന സംഭവവികാസങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഒരു നൂറ്റാണ്ടോളം പൊരുതി രാജ്യം സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യത്തിലേക്കുള്ള പോരാട്ടത്തില്‍ നടന്ന ചില സംഭവവികാസങ്ങളിലൂടെ...

1857 ലെ കലാപം

1857-58 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ നടന്ന ഒരു വലിയ പ്രക്ഷോഭമായിരുന്നു 1857 ലെ കലാപം. ഇന്ത്യൻ ചരിത്രത്തിലെ 1857 ലെ കലാപം ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ഇത് "ആദ്യത്തെ സ്വാതന്ത്ര്യസമരം" എന്നും അറിയപ്പെടുന്നു. കാൾ മാർക്സാണ് ആദ്യമായി ഈ കലാപത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്.

1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിരവധി രാഷ്ട്രീയ സംഘടനകളുടെ ആവിർഭാവത്തിന് സാക്ഷ്യം വഹിച്ചു. 1885-ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.

അലൻ ഒക്ടേവിയൻ ഹ്യൂം , ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളിൽ നിന്ന് ഉള്ള പ്രതിനിധികൾ ചേർന്നാണ് ഇത് രൂപീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.

ബംഗാൾ വിഭജനം (1905)

1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.

സ്വദേശി പ്രസ്ഥാനം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി രൂപംകൊണ്ട ഒരു ബഹുജന മുന്നേറ്റമാണ് സ്വദേശി പ്രസ്ഥാനം. ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ വസ്തുക്കളുടെ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുകയും ചെയ്യുകവഴി ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി പ്രസ്ഥാനം നിലവിൽ വന്നത്.

'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി 1905-ൽ ബംഗാളിനെ വിഭജിക്കുവാനുള്ള കഴ്സൺ പ്രഭുവിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും അതുവഴി ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ചെയ്തു. 1905 ഓഗസ്റ്റ് 7-ന് സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗോപാല കൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിബിൻ ചന്ദ്ര പാൽ, അരവിന്ദ ഘോഷ്, വി.ഓ. ചിദമ്പരം പിള്ള, ബാബു ഗേനു എന്നിങ്ങനെ നിരവധി പേർ സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം നൽകി.

മിന്‍റോ-മോർലി പരിഷ്‌കാരങ്ങൾ, ഗദ്ദർ പ്രസ്ഥാനം, ഹോം റൂൾ പ്രസ്ഥാനം, ചമ്പാരൻ സത്യാഗ്രഹം, അഹമ്മദാബാദ് തുണിമിൽ സമരം, റൗലറ്റ് സത്യാഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ചൗരി ചൗര സംഭവം, ബർദോളി സത്യാഗ്രഹം, നെഹ്‌റു റിപ്പോർട്ടും (1928) ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരണ ശ്രമവും, പൂർണ സ്വരാജ്, നിസ്സഹകരണ പ്രസ്ഥാനവും ദണ്ഡി മാർച്ചും (1930), ഗാന്ധി-ഇർവിൻ ഉടമ്പടിയും (1931) വട്ടമേശ സമ്മേളനങ്ങളും (1930-32), ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് (1935), ക്വിറ്റ് ഇന്ത്യാ സമരം (1942), ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് (1947) തുടങ്ങിയവ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രധാന സംഭവവികാസങ്ങളായിരുന്നു.

Advertisment