ഉത്തര്‍ പ്രദേശില്‍ ദളിത് യുവാവാവിനെ ചെരിപ്പു കൊണ്ട് മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം; രണ്ടു പേര്‍ക്കെതിരെ കേസ്, ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഉത്തര്‍ പ്രദേശില്‍ ദളിത് യുവാവാവിനെ ചെരിപ്പു കൊണ്ട് മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. താജ്പുര്‍ ഗ്രാമമുഖ്യന്‍ ശക്തിമോഹന്‍ ഗുര്‍ജാര്‍, രേത നാഗ്‌ല ഗ്രാമത്തിന്റെ മുന്‍മുഖ്യന്‍ ഗാജേ സിങ് എന്നിവരാണ് ദിനേഷ് കുമാര്‍ (27) എന്ന യുവാവിനെ മര്‍ദ്ദിച്ചത്.

Advertisment

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശക്തിമോഹനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാജേ സിങ്ങിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് ശക്തിമോഹനും ഗാജേ സിങ്ങിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

Advertisment