ന്യൂയോര്‍ക്ക്: ക്യാന്‍സറിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോവ് ഉള്‍പ്പെടെയുള്ള എയറോസോള്‍ ഡ്രൈ ഷാംപൂവിന്റെ ജനപ്രിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ച് യുണിലിവര്‍.
/sathyam/media/post_attachments/0KWmSJg21KL2qHV5Alcu.jpg)
വെള്ളിയാഴ്ച ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നല്‍കിയ അറിയിപ്പ് പ്രകാരം, റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകള്‍ നിര്‍മ്മിക്കുന്ന നെക്‌സസ്, സുവാവ്, ട്രെസം , റ്റിഗി തുടങ്ങിയ ബ്രാന്‍ഡുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് നിര്‍ദേശം. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്ക് ബാധകമാവുക.
2021 മെയ് മുതല്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹേവന്‍ ആസ്ഥാനമായുള്ള വാലിഷൂര്‍ എന്ന അനലിറ്റിക്കല്‍ ലാബ് ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ബെന്‍സീന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
നേരത്തെ ഇതേ കാരണത്താല്‍ ആഗോളതലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.