ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് ജെസിബി അവാർഡ്. വിവർത്തകൻ ബാരൺ ഫാറൂഖിക്ക് 10 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. ‘പാരഡൈസ് ഓഫ് ഫുഡ്’ ഒരു മധ്യവർഗ മുസ്ലിം കൂട്ടുകുടുംബത്തിന്‍റെ അരനൂറ്റാണ്ട് നീണ്ട ജീവിതയാത്രയുടെ കഥയാണ് പറയുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാൻഡ്, ഷീല ടോമിയുടെ മലയാള നോവൽ വല്ലി (ഇംഗ്ലീഷിലേക്കുള്ള വിവർത്തനം: ജയശ്രീ കളത്തിൽ) എന്നിവ ചുരുക്കപ്പട്ടികയിൽ ഇടം നേടി.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കോട് സ്പിൻ-ഓഫ് ലോഞ്ച് ചെയ്തു. സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന് പേരിട്ടിരിക്കുന്നത് ചിത്രം ഇന്നലെയാണ് ആരംഭിച്ചത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്റെ അവസാന റിലീസായ ന്നാ താൻ കേസ് കോഡുവിലെ സുരേഷിനെയും സുമലതയെയും കുറിച്ചുള്ള ഒരു സ്പിൻ-ഓഫ് ആണ് ഈ ചിത്രം. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ് സുരേശനെയും സുമലതയെയും അവതരിപ്പിച്ച രാജേഷ് മാധവനും ചിത്രയും വീണ്ടും അഭിനയിക്കുന്നത്. തിങ്കളാഴ്ച […]
ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ […]
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ […]
തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് […]
മഹീന്ദ്ര ആൻഡ് മഹീന്ദ്രയില്‍ നിന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക് . കൂടുതൽ പ്രീമിയമായ സ്കോർപിയോ എൻ ലോഞ്ച് ചെയ്തതിന് ശേഷവും , മുൻ പതിപ്പ് സ്കോർപിയോ ക്ലാസിക്ക് ഒരു ജനപ്രിയ ചോയിസായി തുടരുന്നു. പുതിയ പേരിലുള്ള പരുക്കൻ എസ്‌യുവി, ലോഞ്ചിൽ രണ്ട് വേരിയന്റുകളിൽ വന്നു: എസ്, എസ് 11. ഇപ്പോഴിതാ ഈ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിന് ഒരു പുതിയ മിഡ്-സ്പെക്ക് എസ് 5 വേരിയന്റ് ലഭിച്ചിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ വില […]
തേക്കടി: തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്. നിലവിൽ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ, കോട്ടയത്തെ […]
മാവേലിക്കര: ജര്‍മനിയില്‍ ജോലി വാഗ്ദാനം നൽകി യുവതിയില്‍ നിന്നും 13 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ. തെക്കേകര ചൂരല്ലൂര്‍ സ്വദേശിനിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത തൃശൂര്‍ അരുങ്ങോട്ടുകര പൊന്നുവീട്ടില്‍ സരിത ഗോപി(34)യെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തതത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കുറത്തികാട് പോലീസ് അറിയിച്ചു. സരിതയ്ക്കെതിരെ സമാന കുറ്റകൃത്യത്തിന് കരീലകുലങ്ങര പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി: എക്സൈസ് നയ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും, അനാവശ്യ നേട്ടത്തിനുവേണ്ടി ഗൂഢാലോചന നടത്തിയാണ് എക്സൈസ് നയം രൂപീകരിച്ചതെന്നും ഹര്‍ജി തള്ളിക്കൊണ്ടു ഹൈക്കോടതി നിരീക്ഷിച്ചു. ‘ഉന്നത സ്ഥാനമുള്ള വ്യക്തി’ക്കെതിരെ മോശം പെരുമാറ്റത്തിന്റെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ‘മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഈ കേസില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ല. […]
ക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ആർത്തവം മുതൽ ആർത്തവ വിരാമം വരെ എല്ലാ മാസവും ഓവറിയിൽ വച്ച് ഓരോ അണ്ഡങ്ങൾ വീതം പൂർണ്ണ വളർച്ചയിലെത്തി ഗർഭപാത്രത്തിലേക്കെത്തുന്നു. 21 മുതൽ 35 ദിവസം വരെ, അതായത് 28 ദിവസമാണ് ആർത്തവ ചക്രത്തിന്റെ കണക്ക്. ആർത്തവം ആരംഭിച്ച് ഒന്നാം ദിവസം മുതലാണ് ഈ കണക്ക്. കൃത്യമായി രക്തസ്രാവമുണ്ടായില്ലെങ്കിൽ അത് കാര്യമുള്ള പ്രശ്നമായിക്കണ്ട് ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കുക. ക്രമം തെറ്റിയ ആർത്തവം, മാസങ്ങളോളം തീരെ […]