പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

New Update

publive-image

ബെംഗളൂരു: പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയായ ശുഭം എം. ആസാദാണ് പിടിയിലായത്. ഇയാളുടെ ഫോണിൽ നിന്ന് 1200 സ്വകാര്യ ചിത്രങ്ങളും പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.

Advertisment

ഒളിക്യാമറ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടികള്‍ ഒച്ചവച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisment