സി.ഐ.എസ്.സി.ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 27 മുതല്‍, 12-ാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ ! വിശദാംശങ്ങള്‍ അറിയാം

New Update

publive-image

ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് 2022-23 അക്കാദമിക് സെഷന്റെ ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് ഇപ്പോൾ സി.ഐ.എസ്.സി.ഇ ഔദ്യോഗിക വെബ്‌സൈറ്റിൽ (cisce.org)പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കാം.

Advertisment

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, സി.ഐ.എസ്.സി.ഇ പത്താം ക്ലാസ്‌ ബോർഡ് പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 13 നും മാർച്ച് 31 നും ഇടയിൽ നടക്കും.


ഐ.സി.എസ്.ഇ, ഐ.എസ്.സി ടൈംടേബിൾ ഡൗണ്‍ലോഡ് ചെയ്യാന്‍:

1. ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക — cisce.org

2. വെബ്‌സൈറ്റിന്റെ ഹോംപേജിൽ കാണുന്ന ടൈം ടേബിള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3. അപ്പോള്‍ ലഭിക്കുന്ന പി.ഡി.എഫില്‍ തീയതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.


2021-22 അക്കാദമിക് സെഷനിൽ, മൊത്തം 18 വിദ്യാർത്ഥികൾ 12-ാം ക്ലാസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയിരുന്നു. 2022ലെ ഐഎസ്‌സി പരീക്ഷകളിൽ 99.38 ശതമാനമാണ് സിഐഎസ്‌സിഇ റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസിൽ സിഐഎസ്‌സിഇ റിപ്പോർട്ട് ചെയ്തത് 99.97 ശതമാനമാണ്.

സി.ബി.എസ്.ഇയില്‍ നിന്നും വ്യത്യസ്തമായി സി.ഐ.എസ്.സി.ഇ ബോർഡ് 2021-22 പരീക്ഷകളിൽ ടേം 1, ടേം 2 പരീക്ഷകൾക്ക് തുല്യ വെയിറ്റേജ് നൽകിയിരുന്നു.

“2021-22 അധ്യയന വർഷത്തിൽ ഞങ്ങൾ രണ്ട് പരീക്ഷകൾ നടത്തുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്നെ, ഓരോ ടേമും തുല്യമായി കണക്കാക്കുമെന്ന് ഞങ്ങൾ (അഫിലിയേറ്റഡ്) സ്കൂളുകളോട് വ്യക്തമാക്കിയിരുന്നു, ”ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരത്തൂൺ പറഞ്ഞു.

Advertisment