ഐസിഐസിഐ ലോമ്പാര്‍ഡും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ബാങ്കഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു

New Update

publive-image

Advertisment

മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോമ്പാര്‍ഡും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ബാങ്കഷ്വറന്‍സ് സഹകരണത്തിലേര്‍പ്പെടുന്നു. ബാങ്കിന്റെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ പദ്ധതികള്‍ ലഭ്യമാക്കുകയും ഇന്ത്യയൊട്ടാകെയുള്ള സാന്ദ്രത വളര്‍ത്തുകയും ചെയ്യും.

എയു ബാങ്ക് ഇന്ത്യയിലെമ്പാടുമായുള്ള തങ്ങളുടെ വിതരണ സാന്നിധ്യം ശക്തമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ മേഖലകളിലെ ഈ രണ്ടു വമ്പന്‍മാര്‍ തമ്മിലുള്ള സഹകരണം ഐസിഐസിഐ ലോമ്പാര്‍ഡ് നല്‍കുന്ന ഡിജിറ്റല്‍, കടലാസ് രഹിത സേവനങ്ങളിലൂടെ ജനറല്‍ ഇന്‍ഷൂറന്‍സ് ലഭ്യത കൂടുതല്‍ മികച്ചതാക്കുകയും ചെയ്യും.

ഇരുപതു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 980-ല്‍ ഏറെ വരുന്ന ബാങ്കിങ് ടച്ച് പോയിന്റുകളിലൂടെ മുഴുവന്‍ ഉല്‍പന്നങ്ങളും ലഭ്യമാക്കും. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനും ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ലഭ്യമാക്കുകയും ചെയ്യും.

പുതുമയിലും സ്ഥിരതയിലും കൂടെ ഏറ്റവും മികച്ചവ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതില്‍ വിശ്വസിക്കുന്ന രണ്ടു സ്ഥാപനങ്ങളും സഹകരിക്കുന്നത് ഇരു ഭാഗത്തേയും ഏറ്റവും മികച്ചതു നേടാന്‍ സഹായകമാകും.

ഉപഭോക്താക്കളുടേയും ബിസിനസുകളുടേയും വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലപ്രദമായ അപകടസാധ്യതാ ആസൂത്രണം ലഭ്യമാക്കുന്നതില്‍ തങ്ങള്‍ സ്ഥിരമായി വാപൃതരാണെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ലോമ്പാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു.

തങ്ങളുടെ രംഗത്തെ മുന്‍നിരക്കാരെന്ന നിലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് സമഗ്രമായ ഉല്‍പന്നങ്ങള്‍ നല്‍കുന്നതില്‍ ആവേശമുണ്ട്. തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കാനും ബാങ്കിന്റെ വിപുലമായ ശൃംഖലയിലൂടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു സേവനങ്ങള്‍ നല്‍കുന്ന തങ്ങളുടെ വിപുലമായ സംവിധാനങ്ങള്‍ വഴി ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതില്‍ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് എന്നും അഭിമാനമാണുള്ളതെന്ന് തന്ത്രപരമായ ഈ പങ്കാളിത്തത്തിന്റെ മുഖ്യ സവിശേഷതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തം തിബ്രേവല്‍ പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍ വിപുലമാക്കുന്നതിനും ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മൂല്യം നല്‍കുന്നതിനും അധികമായ ജനറല്‍ ഇന്‍ഷൂറന്‍സ് പങ്കാളിയുമായി സഹകരിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ആസൂത്രണം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ഇതു വഴിയൊരുക്കും.

ഐസിഐസിഐ ലോമ്പാര്‍ഡിനെ തങ്ങളുടെ മൂല്യമുള്ള ഇന്‍ഷൂറന്‍സ് പങ്കാളിയായി സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അവര്‍ക്ക് ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളും തടസമില്ലാത്ത സേവനങ്ങളും നല്‍കാനും സാധിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്ന ഐസിഐസിഐ ലോമ്പാര്‍ഡിനെ തങ്ങളുടെ മൂല്യമുള്ള ഇന്‍ഷൂറന്‍സ് പങ്കാളിയായി സ്വാഗതം ചെയ്യുന്നു.

ഉപഭോക്തൃ സൗഹാര്‍ദ്ദപരമായ ഐസിഐസിഐ ലോമ്പാര്‍ഡിന്റെ പദ്ധതികളും തങ്ങളുടെ വിപുലമായ സാന്നിധ്യവും നവീനമായ സാങ്കേതികവിദ്യാ ശേഷികളും ഇന്‍ഷൂറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കൃത്യമായ മിശ്രിതം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment